News Desk

2021-10-15 09:17:07 pm IST

ലണ്ടന്‍: ബ്രിട്ടീഷ് എം.പിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമേസ് (69) കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിലുള്‍പ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എം.പിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ എം.പിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തില്‍ 25-കാരനെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പിന്നില്‍ മറ്റാരുമില്ലെന്നും പൊലീസ് അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.

ഡേവിഡ് അമേസ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എം.പിയാണ്. എല്ലാ മാസത്തിന്റേയും ആദ്യത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളില്‍ എം.പി ഡേവിഡ് പള്ളിയില്‍ യോഗത്തിന് എത്തുമായിരുന്നു. 

ഡേവിഡ് അമേസിന്റെ മരണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി. 1983-ല്‍ ബാസില്‍ഡണിനെ പ്രതിനിധീകരിച്ചാണ് ഡേവിഡ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1997-ല്‍ സൗത്ത് എന്‍ഡ് വെസ്റ്റിലേക്ക് തട്ടകം മാറ്റി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top