News Desk

2021-04-08 09:31:54 pm IST
ദോഹ: റമദാനില്‍ ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ഈ മേഖലയിലെ ഏജന്റുമാരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തിന് ശേഷവും കൊവിഡിന് ശേഷവുമുള്ള ആദ്യ ഹജ്ജ് എന്ന നിലയ്ക്ക് ഖത്തര്‍ മതകാര്യ അധികൃതര്‍ ജനങ്ങളുടെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെയും ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. 

ഉംറ അപേക്ഷ നല്‍കേണ്ട 'തവല്‍ക്കന' ആപ്ലിക്കേഷന്‍ ഖത്തറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. റമദാനില്‍ ഖത്തറില്‍ നിന്നുള്ള ഉംറ പാക്കേജിന് വില നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ടും വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്നത് പരാതികള്‍ക്കിടയാക്കുന്നു.

റമദാന്‍ മുഴുവനായും അല്ലെങ്കില്‍ അവസാന പത്ത് ദിനങ്ങളില്‍ മക്കയില്‍ ചിലവഴിക്കാന്‍ ഖത്തറില്‍ നിന്നുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കുറച്ചു കൂടി ലിബറല്‍ ആയ നടപടിക്രമങ്ങള്‍ സൗദി അധികൃതരില്‍ നിന്നും ഖത്തറിലെ ഏജന്റുമാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഖത്തറില്‍ നിന്നുള്ള ചില ഏജന്റുമാര്‍ക്ക് മക്കയില്‍ അനുമതിയില്ല എന്നതും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്ക പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top