News Desk

2021-03-10 01:18:36 pm IST

ദോഹ: അഫ്ഗാന്‍ സമാധാന ശ്രമങ്ങളിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയ പ്രത്യേക പ്രതിനിധി ഡോ.മുത്ലക് ബിന്‍ മജിദ് അല്‍ ഖഹ്താനിക്ക് 2020-ലെ മികച്ച മധ്യസ്ഥനുള്ള യു.എന്നിന്റെ പ്രത്യേക അവാര്‍ഡ്. 

അഫ്ഗാന്‍ പ്രശ്‌നങ്ങളിലടക്കം അല്‍ കഹ്താനിയുടെ മധ്യസ്ഥ ശ്രമങ്ങള്‍ മികച്ച ഫലം കണ്ടെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ട് യു.എന്‍ പുറത്തിറക്കിയ പ്രത്യേക കുറിപ്പില്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തില്‍ ഖത്തറിനെ മികച്ച മധ്യസ്ഥര്‍ എന്ന പദവിയിലേക്ക് ഉയര്‍ത്താന്‍ അല്‍ കഹ്താനിയുടെ സംഭാവനകള്‍ മികച്ച രീതിയില്‍ സഹായം നല്‍കിയിട്ടുണ്ട് എന്നും പ്രത്യേക കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

ഖത്തര്‍ നേതൃത്വത്തിന്റെ ലോക സമാധാനത്തിനു വേണ്ടിയുള്ള നിരന്തരമുള്ള ശ്രമങ്ങളാണ് തന്റെ ഈ നേട്ടത്തിന് പിന്നിലെന്ന് അല്‍ കഹ്താനി ഇതുമായി ബന്ധപ്പെട്ടു പ്രാദേശിക പത്രത്തിന് നല്‍കിയ കൃതജ്ഞത സന്ദേശത്തില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top