News Desk

2021-03-10 11:11:01 am IST
ദോഹ: ഖത്തറില്‍ പുതിയ ഓഫീസ് ആരംഭിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള പ്രധാനപ്പെട്ട കേന്ദ്രമായിരിക്കും യു.എന്‍ ദോഹയില്‍ ആരംഭിക്കുന്നത്. യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി മാര്‍ക്ക് ലോകോക്ക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പ്രത്യേക മെമ്മോറാണ്ടം ഖത്തറിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി ശൈയ്ഖ ആലിയ ബിന്‍ത് അഹമ്മദ് സൈഫിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചതായി മാര്‍ക്ക് ലോകോക്ക് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 




Tags :
UN Qatar
Top