Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
പലസ്തീനിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിക്ഷേപം നടത്തേണ്ടത് അത്യവശ്യമാണെന്ന് ഫലസ്തീൻ പ്രവിശ്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ജാമി മക്ഗോൾഡ്രിക് വ്യക്തമാക്കി. 

വെല്ലുവിളികളെ അതിജീവിക്കാൻ പലസ്തീൻ യുവാക്കളെ സഹായിക്കുന്നതിന് വിദ്യാഭ്യാസ മേഖലയിലെ വളർച്ച സഹയിക്കുമെന്നും ഏതൊരു രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിന് വിദ്യാഭ്യാസം നിർണായകമാണെന്ന് യുഎൻ കോർഡിനേറ്റർ പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീനിലെ യുവാക്കൾ ഗണ്യമായ വെല്ലുവിളികൾ നേരിടുന്നു. സൈനിക അധിനിവേശത്തിൻ കീഴിലുള്ള ജീവിതം, ഉയർന്ന ദാരിദ്ര്യ നിരക്ക്, ചുരുങ്ങുന്ന സാമ്പത്തിക അവസരങ്ങൾ, അനിശ്ചിതമായ ഭാവി എന്നിവയെല്ലാം നിരാശാജനകമായ ഭാവിയിലേക്കാണ് അവരെ  നയിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ചെറുപ്പക്കാർ കഴിവുള്ളവരാണെന്നും എന്നാൽ  ജീവിത സാഹചര്യങ്ങൾ കാരണം അവസരങ്ങൾ നേടിയെടുക്കാൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനായി അന്തരാഷ്ട്ര തലത്തിൽ നടപടികൾ വേണമെന്നും പലസ്‌തീനിലെ പുതുതലമുറയെ സംരക്ഷിക്കാനും വിദ്യാഭ്യസം നൽകാനും ലോകം  ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Top