Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

 ജനീവ: തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിനും  വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ തിരിച്ചറിയുന്നതിനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഖത്തർ  സജീവ പങ്കാളിയാണെന്ന്  യുഎൻ  ഉദ്യോഗസ്ഥൻ. ഖത്തറിന്റെ പിന്തുണ വളരെ വിലപെട്ടതെന്നും യുഎൻ കൗണ്ടർ -ടെററിസം കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മിഷേൽ കോനിൻക്സ് വ്യക്തമാക്കി.

തീവ്രവാദത്തിന്റെ കാരണങ്ങൾ പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ്  കോനിൻക്സ്  ഇക്കാര്യം പറഞ്ഞത് .  ഭീകരതയ്‌ക്കെതിരായ പോരാട്ടം ആഗോളതലത്തിൽ കൂട്ടായ ശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് തീവ്രവാദം ഉയർത്തുന്ന ഭീഷണികളെ നേരിടുന്നത് ഫലപ്രദവും നിർണായകവുമാണെന്ന് അവർ വ്യക്തമാക്കി.

സൈനിക നടപടികളിലൂടെ മാത്രം ഭീകരതയെയും അക്രമ തീവ്രവാദത്തെയും ഒരിക്കലും പരാജയപ്പെടുത്താൻ കഴിയില്ലെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ ഒരുമിച്ച് പ്രവർത്തിക്കാനും തീവ്രവാദികളെ നിയമത്തിലേക്ക് കൊണ്ടുവരാനും കോനിൻക്‌സ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
Top