News Desk

2021-03-16 07:10:00 pm IST
ദോഹ: ഐക്യരാഷ്ട്ര സഭയുടെ പുതിയ ഓഫീസ് ദോഹയില്‍ ആരംഭിക്കാന്‍ തീരുമാനം. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം ആസൂത്രണകേന്ദ്രമായിരിക്കും ദോഹയില്‍ പുതുതായി ആരംഭിക്കാന്‍ തീരുമാനമായിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ഖത്തറിന്റെ യു.എന്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ത് അഹമ്മദ് സൈഫ് അല്‍താനി, യു.എന്‍.ഡി.പി അഡ്മിനിസ്‌ട്രേറ്റര്‍ അഖിന്‍ സ്റ്റീനാര്‍ ന്യൂയോര്‍ക്കില്‍ വച്ച് ഒപ്പുവച്ചു. 

യു.എന്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് പുതിയ ദോഹ യു.എന്‍ ഓഫീസിന്റെ കര്‍ത്തവ്യം. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top