News Desk

2021-05-27 09:49:47 pm IST
ജനീവ: ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാവുന്നതാണന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാചെലെറ്റ് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തില്‍ വന്‍നാശനഷ്ടവും ആളപായവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ തിരിച്ചടിയും അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചതായും യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു. ഷെല്ലുകളും മിസൈലുകളുമടക്കം ഉപയോഗിച്ച് ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണം വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ വിവേചനരഹിതവും അനുപാതമില്ലാത്തതുമാണെന്നു കണ്ടെത്തിയാല്‍ അവ യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്നും മിഷേല്‍ വ്യക്തമാക്കി. 

യു.എന്‍ മനുഷ്യവകാശ കൗണ്‍സിലിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെയാണ് മിഷേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ ഇസ്രായേല്‍ ആക്രണങ്ങള്‍ അന്വേഷിക്കണമെന്ന് പറഞ്ഞ് വിവിധ മുസ്ലീം രാജ്യങ്ങള്‍ മുന്നോട്ടുവച്ച ആവശ്യപ്രകാരമാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top