News Desk

2021-04-11 06:19:40 pm IST

ദുബൈ: ദുബൈ ഭരണാധികാരിയുടെ മകളായ ഷെയ്ഖ ലത്തീഫ ജീവിച്ചിരിപ്പുണ്ട് എന്നതിന് യു.എ.ഇ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണറുടെ (ഒ.എച്ച്.സി.എച്ച്.ആര്‍) ഓഫീസ് വക്താവ് അറിയിച്ചു.

രാജകുമാരിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ബോഡി ജനീവയിലെ യു.എ.ഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഷെയ്ഖ ലത്തീഫയുടെ സഹോദരി ഷംസയെ കുറിച്ചും അന്വേഷണം നടത്താനിരിക്കെയയിരുന്നു യു.എ.ഇ അംബാസഡറുമായി കൂടിക്കാഴ്ചയെന്ന് ഒ.എച്ച്.സി.എച്ച്.ആര്‍ വക്താവ് മാര്‍ട്ട ഹുര്‍റ്റാഡോ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

താന്‍ വീട്ടുതടങ്കലിലാണെന്ന് പറഞുള്ള ഷെയ്ഖ ലത്തീഫയുടെ വീഡിയോ ബി.ബി.സി പുറത്തുവിട്ടിരുന്നു.  ദുബൈയിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട തന്നെ തിരികെ പിടിച്ചുകൊണ്ടു പോയെന്നും ഇപ്പോള്‍ ബന്ധിയാക്കിയിരിക്കുകയാണെന്നുമായിരുന്നു വീഡിയോയില്‍ അവര്‍ ആരോപിച്ചത്. 

തുടര്‍ന്നാന്ന് ലത്തീഫ രാജകുമാരി ജീവനോടെയുണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ദുബൈ രാജകുടുംബത്തോട് ആവശ്യപ്പെട്ടത്.

ദുബൈയിലെ വസതിയില്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ശുചിമുറിയില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ ലത്തീഫ പറയുന്നത്. രാജകുടുംബം വിട്ട് 2018-ല്‍ ഇവര്‍ കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ പതിനഞ്ചോളം ഇന്ത്യന്‍ കമാന്‍ഡോകളും യു.എ.ഇയിലെ ചില ഉദ്യോഗസ്ഥരും തന്നെ അബോധാവസ്ഥയിലാക്കി ഒരു പ്രൈവറ്റ് ജെറ്റില്‍ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. 

അതേസമയം, തന്റെ സഹോദരി ഷംസയെ കുടുംബാംഗങ്ങള്‍ അടിച്ചമര്‍ത്തുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും ബ്രിട്ടനില്‍ അഭയം തേടാന്‍ പോവുകയാണെന്നും വീഡിയോയില്‍ ഷെയ്ഖ ലത്തീഫ സൂചിപ്പിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം ഷംസ രാജകുമാരിയെ തട്ടിക്കൊണ്ടുപോയി തെരുവിലേക്ക് വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും മയക്കുമരുന്ന് നല്‍കി ദുബൈയിലേക്ക് കൊണ്ടുവരികയും ചെയ്തു. 

സഹോദരിയെ ജയിയില്‍ അടച്ചുവെന്നും പീഡനങ്ങള്‍ തുടരുകയാണെന്നും കാലുകള്‍ ബന്ധിപ്പിച്ചാണെന്നും ഷെയ്ഖ ലത്തീഫ വെളിപ്പെടുത്തിയിരുന്നു. ഷംസയുടെ ലക്ഷ്യം സ്വതന്ത്രത്തോടെ ജീവിക്കല്‍ ആണെന്നും എല്ലാ പൗരന്മാര്‍ക്കുമുള്ള അവകാശം അവര്‍ക്ക് വേണമെന്നും ഷെയ്ഖ ലത്തീഫ പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top