News Desk

2021-05-21 08:08:26 pm IST
 
ദോഹ: ഗസ്സയിലെ വെടിനിര്‍ത്തല്‍ തീരുമാനത്തിന് പിന്നില്‍ പ്രയത്‌നിച്ച ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളെ പ്രശംസിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. തന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഗുട്ടറസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ആക്രമണം ആരംഭിച്ച് 11 ദിനം പൂര്‍ത്തിയാക്കിയപ്പോഴാണ് ഇസ്രായേല്‍ വെടി നിര്‍ത്തലിന് അംഗീകാരം നല്‍കിയത്. ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഖത്തറും ഈജിപ്തുമാണെന്നതില്‍ താന്‍ വളരെയേറെ സന്തുഷ്ടനാണ്. ഇരു രാഷ്ട്രങ്ങളുടെയും മധ്യസ്ഥ ശ്രമങ്ങളെ യു.എന്‍ പ്രശംസിക്കുകയായാണ്. 

ഇക്കാര്യത്തില്‍ യു.എന്നിന്റെ പിന്തുണ ഖത്തറിനും ഈജിപ്തിനും എന്നുമുണ്ടാവും. രാജ്യാന്തര മര്യാദകള്‍ ലംഘിക്കപ്പെടുന്നത് മേഖലയില്‍ അശാന്തിയുണ്ടാക്കും. യു.എന്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും സമാധാനമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. വെടി നിര്‍ത്തലിന് ശേഷം ഗസ്സയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും യു.എന്‍ ശ്രദ്ധ നല്‍കുന്നത് എന്നും ഗുട്ടറസ് പ്രസ്താവനയില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top