News Desk

2021-05-08 03:22:50 pm IST
ജനീവ: സൊമാലിയയും കെനിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഖത്തറിന്റെ പങ്കിനെ കുറിച്ച് പ്രശംസിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനായി ഖത്തര്‍ വഹിച്ച പങ്കിനെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. പുതിയ പ്രഖ്യാപനങ്ങള്‍ ഈ മേഖലയിലെ സ്ഥിരതയ്ക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ  ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്പൂര്‍ണ്ണ സൗഹൃദ ബന്ധം പുനസ്ഥാപിക്കുന്നതിലേക്ക് ഇത് നയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് നല്‍കിയ പ്രസ്താവനയിലാണ് സെക്രട്ടറി ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top