News Desk

2021-04-04 11:22:01 pm IST
ബംഗളൂര്: ഓണ്‍ലൈന്‍ ഗെയിമിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ 17-കാരന്‍ 12-കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിലെ ഉള്ളാലില്‍ കെ.സി. റോഡിലാണ് സംഭവം നടന്നത്. ഉള്ളാല്‍ സ്വദേശിയായ ആഖീഫാണ് (12) മരിച്ചത്. 

ശനിയാഴ്ച വൈകീട്ട് കുട്ടിയെ കാണാത്തിതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെയോടെയാണ് ഇലകള്‍ക്കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ഗെയിമിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയില്‍ ആഖീഫിനെ തോല്‍പിക്കുമെന്ന് 17കാരന്‍ വെല്ലുവിളിക്കുകയായിരുന്നു. 

എന്നാല്‍, കളിയില്‍ ആഖീഫ് ജയിക്കുകയും 17-കാരന്‍ പരാജയപ്പെടുകയും ചെയ്തു. കളിയില്‍ തോറ്റതിനെതുടര്‍ന്ന് പ്രകോപിതനായി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് കൂട്ടുകാരന്റെ തലക്ക് അടിക്കുകയായിരുന്നു. 17-കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്നും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top