News Desk

2021-02-18 04:56:20 pm IST
ദുബൈ: അനധികൃതമായി കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്ത ബിസിനസ് ബേ ഏരിയയിലെ ട്രാവല്‍ ഏജന്‍സി ദുബൈ സാമ്പത്തിക വിഭാഗം അധികൃതര്‍ അടച്ചു പൂട്ടിച്ചു. സേവനം സംബന്ധമായി വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും ഏജന്‍സി രഹസ്യമായി പ്രചാരണം നടത്തിയിരുന്നു.

ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം, ദുബൈ ആരോഗ്യ വിഭാഗം എന്നിവ ലൈസന്‍സ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ദുബൈയില്‍ പി.സി.ആര്‍ പരിശോധനയ്ക്ക് അനുമദിയുള്ളൂ. ഈ ഏജന്‍സി വഴി ലഭിച്ച പി.സി.ആര്‍ പരിശോധനാ സേവനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ഒരു ഉപയോക്താവ് ദുബൈ സാമ്പത്തിക വിഭാഗത്തെ സമീപിച്ചതോടെയാണ് അന്വേഷണം നടത്തിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top