തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്ക്കൊമൊടുവിലാണ് നേമത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
കെ. മുരളീധരന് എം.പിയാണ് നേമത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉമ്മന്ചാണ്ടിയ്ക്കുമേല് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വാര്‍ത്ത വന്നിരുന്നു. ഉമ്മന്‍ചാണ്ടി ഇതിന് തയ്യാറാവാതെ വരുകയും പുതുപ്പള്ളിയില്‍ അണികള്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നിലവില്‍ വടകര എം.പിയായ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്.
92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി മാത്രമാണു പങ്കെടുക്കുന്നത്. 'സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോണ്‍ഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചര്‍ച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്' മുല്ലപ്പള്ളി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക