News Desk

2021-06-20 09:47:27 pm IST
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള ദുബൈ യാത്രയ്ക്ക് അനിശ്ചിതത്വം. ഇന്ത്യന്‍ വിമാന കമ്പനികള്‍ ബുക്കിംഗ് നിര്‍ത്തി. റാപ്പിഡ് ടെസ്റ്റിലും മറ്റുമുള്ള കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാലാണ് ബുക്കിംഗ് നിര്‍ത്തിവെച്ചത്.

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കൊവിഡ് റാപ്പിഡ് ടെസ്റ്റ് യു.എ.ഇ നിര്‍ബന്ധമാക്കിയിരുന്നു. അത് നടപ്പിലാക്കാന്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളാണ് വിമാനകമ്പനികള്‍ക്ക് മുമ്പില്‍ വിലങ്ങുതടിയാകുന്നത്. അതുകൂടാതെ അബുദാബി, ഷാര്‍ജ വിസക്കാര്‍ക്ക് ഇങ്ങനെ ദുബൈയിലേക്ക് വരാന്‍ സാധിക്കുമോ എന്നതിലും അവ്യക്ത തുടരുന്നുണ്ട്. 

കൂടാതെ 18 വയസിന് താഴെയുള്ളവര്‍ക്കുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനെ സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്‍ഡിഗോയാണ് ഇന്ത്യന്‍ വിമാന കമ്പനി എന്ന നിലയില്‍ ബുക്കിങ് ആരംഭിച്ചത്. 900 ദിര്‍ഹത്തില്‍ ആരംഭിച്ച ടിക്കറ്റ് നിരക്ക് 1800 വരെ ഉയര്‍ന്നിരുന്നു. ആ ഘട്ടത്തിലെത്തിയപ്പോഴാണ് പെട്ടെന്ന് ബുക്കിങ് നിര്‍ത്തിവയ്ക്കുന്നതായി അറിയിപ്പ് വന്നത്. മറ്റു വിമാന കമ്പനികളിലും ഇത്തരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച മുതലാണ് ഇളവുകളോടെ യു.എ.ഇയിലേക്ക് പ്രവേശനാനുമതിയുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top