ഗുരുഗ്രാം: നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. ദൗലദാബാദിന് സമീപം ഗുഡ്ഗാവ്-ദ്വാരക അതിവേഗപാതയിലെ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം ആണ് തകര്‍ന്ന് വീണത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റ തൊഴിലാളികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. മേല്‍പ്പാലത്തിന്റെ ഒരു ഭാഗം അടര്ന്നുവീഴുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്ഥലത്ത് എത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക