News Desk

2021-04-14 02:18:05 pm IST
റിയാദ്: ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷമുള്ള മേഖലയിലെ സംഭവ വികാസങ്ങള്‍ വിലയിരുത്താന്‍ ഖത്തര്‍-സൗദി പ്രതിനിധികള്‍ റിയാദില്‍ യോഗം ചേര്‍ന്നു.

കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മിഷ്‌റി ബിന്‍ നഹിത്, റിയാദിലെ ഖത്തര്‍ പ്രതിനിധി ഹസന്‍ ബിന്‍ മന്‍സൂര്‍ അല്‍ ഖാതിര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്. 

ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top