Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

യു എ ഇ യിലെ തൊഴിൽ ഇല്ലായ്മ നിരക്കിൽ ഗണ്യമായ വർദ്ധനവെന്ന് പ്രമുഖ അറബ് പത്രം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട സ്വദേശികൾക്ക് കൃത്യമായ രീതിയിൽ തൊഴിൽ ലഭിക്കുന്നില്ലെന്നും രാജ്യത്തെ സാമ്പത്തിക മാന്ദ്യം പൊട്ടിത്തെറിയിലേക്ക് എത്തിക്കാൻ വരെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം യു എ ഇ മാനുഷിക വിഭവ ശേഷി മന്ത്രാലയം വക്താവ് ഒമർ അൽ നഈമി ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിൽ നിരവധി തൊഴിലുകൾ സ്വദേശികൾക്കായി മാത്രം റിസർവ് ചെയ്യപെട്ടില്ലെങ്കിൽ കാര്യങ്ങൾ ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന് അൽ നഈമി മുന്നറിയിപ്പ് നൽകി.

അൽ ഖലീജ് പത്രം കഴിഞ്ഞ ദിവസം രാജ്യത്തെ തൊഴിൽ ഇല്ലായ്മ നിരക്കിനെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ഇക്കാര്യങ്ങൾ തന്നെ വ്യക്തമാണ്. അതെ സമയം രാജ്യത്തെ തൊഴിൽ രഹിതരായ സ്വദേശികൾ സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ ഇല്ലായ്മ നിരക്കിനെ കുറിച്ച് നിരന്തരം  പ്രതികരിക്കുന്നത് യു എ ഇ യിലെ സർക്കാരിന്റ പ്രതിച്ഛായ തകർത്തെന്നും ആരോപണം ഉണ്ട്.

Top