Breaking News
നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ | ജോർദാൻ, ടുണീഷ്യ, അൾജീരിയ എന്നി രാജ്യങ്ങളെ ഖത്തർ അമീറിന്റെ സന്ദർശനം ഇന്ന് ആരംഭിക്കും | കൊറോണ; ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം |
2019-07-06 04:53:52am IST

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്അവതരിപ്പിച്ചു. ഇടക്കാല ബജറ്റുകളുള്‍പ്പടെ രാജ്യത്തിന്റെ 89-ാമത് ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. 

1970-ല്‍ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്. ആദ്യ മോദി സര്‍ക്കാറിന്റെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞാണ് നിര്‍മലാ സീതാരാമന്‍ ബജറ്റവതരിപ്പിച്ച് തുടങ്ങിയത്. 

ജനങ്ങളുടെ ജീവിതനിലവാരം കൂട്ടിയ സര്‍ക്കാരിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്‌തെന്നും സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കരുത്തെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ബജറ്റ് 2019 – പ്രധാന പ്രഖ്യാപനങ്ങള്‍

*പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്

*സ്വര്‍ണത്തിന് വിലകൂടും. സ്വര്‍ണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടി. സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കി

*45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും

*സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് രീതികള്‍ വ്യാപിപ്പിക്കും

*പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാം

*വലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ് ഈടാക്കും. ഒരു വര്‍ഷം ബാങ്കില്‍ നിന്ന് 1 കോടിയില്‍ അധികമായി പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇത് ബാധകമാവുക.

*25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്പനികൾക്കു വരെ. നേരത്തെ 250 കോടിയായിരുന്നു പരിധി.

*ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വായ്പയ്ക്ക് നികുതിയിളവ്
ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാൻ നയം. ഇത്തരം വാഹനങ്ങൾക്ക് നികുതിയിളവ്

*അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും

*20 രൂപയുടേത് ഉള്‍പ്പടെ പുതിയ നാണയങ്ങള്‍ ഉടന്‍
നികുതിദായകര്‍ക്ക് നന്ദി. 20 രൂപയുടേത് ഉള്‍പ്പടെ പുതിയ നാണയങ്ങള്‍ ഉടന്‍. നേരിട്ടുള്ള നികുതി വരുമാനം വര്‍ധിച്ചു

*ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക്
ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകൾ 7000 കോടി വായ്പ നൽകും

*പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും
എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 1,05,000 കോടി രൂപ നേടും

*കായികരംഗത്തിന് പ്രോത്സാഹനം
കായികരംഗത്തിന് പ്രോത്സാഹനം. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും

*അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടിഅടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ

*സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം
സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ നേതൃത്വം നൽകുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കും

*പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം
പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.

*2020 ഓടെ നാല് പുതിയ എംബസികൾ
2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും. വേഗത്തിൽ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും

*സ്ത്രീശാക്തീകരണം
സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും. മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കും

*ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കും
വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ആധാര്‍ നടപ്പിലാക്കും

*സീറോ ബജറ്റ് ഫാമിങ്ങിന് കൂടുതല്‍ പരിഗണന
കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ രൂപീകരിക്കും. ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരും

*തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിക്കും
കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും

*സ്റ്റാർട്ട് അപ് സംരഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ
സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ. രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി

*വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി
നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി രൂപീകരിക്കും.

* വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം
വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും

*ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതി
ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കും. മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും. കരകൗശല വിദഗ്ധർക്ക് പ്രയോജനം. 80 ജീവനോപാധി വികസന പദ്ധതികൾ നടപ്പിലാക്കും

*സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും
സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസപരിഷ്‌കരണം സാധ്യമാക്കും

*ഒക്ടോബറോടെ നഗരങ്ങള്‍ വെളിയിട വിസര്‍ജ്ജന മുക്തമാക്കും
ഒക്ടോബറോടെ നഗരങ്ങള്‍ വെളിയിട വിസര്‍ജ്ജന മുക്തമാക്കാന്‍ കഴിയും. നിലവില്‍ 95 % നഗരങ്ങളും വെളിയിട വിസര്‍ജന മുക്തമാണെന്ന് ധനമന്ത്രി

*എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ്
എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും

*ഗാന്ധിജിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ‘ഗാന്ധി പീഡിയ’
ഗാന്ധിജിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഗാന്ധി പീഡിയ പുറത്തിറക്കും. സ്വച്ഛ് ഭാരത മിഷന്‍ വിപുലീകരിക്കും

*2020 ഓടെ എല്ലാ വീടുകളും കുടിവെള്ളം ലഭ്യമാക്കും
2020 ഓടെഎല്ലാ വീടുകളും കുടിവെള്ളം ലഭ്യമാക്കും. ജലസംരക്ഷണത്തിനായി ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കും

*ഗ്രാമീണമേഖലയില്‍ ഊന്നല്‍ നല്‍കും
ഗ്രാമീണമേഖലയില്‍ ഊന്നല്‍ നല്‍കും. ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. 1.95 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കും

*ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി
ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി കൊണ്ടുവരും. സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിസ്റ്റ് ചെയ്യാം

*ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും വിപുലീകരിക്കും
പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നവീകരണം പരിഗണനയിലെന്ന് ധനമന്ത്രി

*റെയില്‍ വികസനത്തിന് പിപിപി മോഡല്‍
റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും. റെയില്‍വികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി

*ഇന്‍ഷുറന്‍സ്, മാധ്യമം വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപം കൂട്ടും
ഇന്‍ഷുറന്‍സ്, മാധ്യമം, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയില്‍ കമ്പനി വരും. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും

*എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും
എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും

*2022 ഓടെ എല്ലാവര്‍ക്കും വീട്
2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കും

*ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും
ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്‍ഷന്‍ നല്‍കുക.

*മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി
ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി. മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കുമെന്നും ധനമന്ത്രി

*എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ പവര്‍ ഗ്രിഡ്
വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും.

*ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ്
ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും

*ലാഭമുണ്ടാക്കുന്നത് തെറ്റല്ല; സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍
ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് വിശദമാക്കി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും.

*ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി വിപുലമായി നിക്ഷേപം
ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.

*തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി.

*വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്ന് ധനമന്ത്രി
സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങള്‍ സഹായിച്ചുവെന്ന് ധനമന്ത്രി. 2018-19ല്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്‍കി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി

*എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി
എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി

*ശക്തമായ രാജ്യത്തിന് ശക്തനായി പൗരന്‍ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുമെന്ന് ധനമന്ത്രി

*ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ശക്തമായ രാജ്യത്തിന് ശക്തനായി പൗരന്‍ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുമെന്ന് ധനമന്ത്രി. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ച് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്.

*കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് നിര്‍മല സീതാരാമന്‍
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിച്ച് ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി

രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തുകയും ബജറ്റ് രേഖ നല്‍കി, അംഗീകാരം വാങ്ങിയ ശേഷമാണ് നിര്‍മല സീതാരാമന്‍ തിരികെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റില്‍ എത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ബജറ്റ് രേഖയ്ക്ക് അംഗീകാരം നല്‍കി. ബജറ്റിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.

Top