ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ കൊവിഡ് മരുന്നായ കൊറോണില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെതിരേ പ്രതിഷേധം കനക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡിനുള്ള ആദ്യത്തെ തെളിവ് അടിസ്ഥാനമാക്കിയുള്ള മരുന്ന് എന്ന പ്രചരണവുമായാണ് പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ സാന്നിധ്യത്തിലായിരുന്നു വെള്ളിയാഴ്ച ചടങ്ങ് നടന്നത്. രാംദേവിന്റെ അവകാശവാദത്തേയും മന്ത്രി ചടങ്ങില്‍ പങ്കെടുത്തതിനേയും ഐ.എം.എ വിമര്‍ശിച്ചു.
വ്യാജമായി കെട്ടിച്ചമച്ചതും അശാസ്ത്രീയവുമായ ഒരു ഉല്‍പ്പന്നം രാജ്യത്തിന് മുന്നില്‍ ആരോഗ്യമന്ത്രി എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് ഐ.എം.എ ചോദിച്ചു. ഹര്‍ഷ് വര്ധന്േറയും മറ്റൊരു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തിലായിരുന്നു കൊറോണില്‍ അവതരിപ്പിച്ചത്.
കൊറോണില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായും ബാബാ രാംദേവ് പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരായി ഡബ്ല്യു.എച്ച്.ഒ ട്വീറ്റ് ചെയ്തിരുന്നു. കൊവിഡ് ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഒരു പരമ്പരാഗത മരുന്നും അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ ട്വീറ്റ് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക