News Desk

2021-04-03 09:31:59 pm IST
ന്യൂഡല്‍ഹി: കേരളത്തിലെ ലൗ ജിഹാദ് ഭാവനയല്ലെന്ന് തുറന്നടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലൗ ജിഹാദ് കേരളത്തിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രണയം നടിച്ച് വിദേശത്തു കൊണ്ടുപോയി പെണ്‍കുട്ടികളെ നശിപ്പിക്കുന്നത് തുടരുന്നു. എന്നാല്‍ ബി.ജെ.പി ഇതു പറഞ്ഞപ്പോള്‍ വലതുപക്ഷ രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തി. ഇപ്പോള്‍ ക്രൈസ്തവ സഭകള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണ് തുറന്നു പറഞ്ഞതെന്നും ധനമന്ത്രി പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി തുറന്നടിച്ചത്. 

പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനുമായ ജോസ്. കെ മാണി നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത  വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top