News Desk

2021-05-06 01:37:16 pm IST
കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ അക്രണണം. ബംഗാളിലെ മേദിനിപൂരില്‍ വച്ചായിരുന്നു കാര്‍ തകര്‍ത്തത്. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് അക്രമണം നടത്തിയതെന്ന് മുരളീധരന്‍ പറഞ്ഞു.

ആക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി.മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top