News Desk

2021-04-24 06:53:53 pm IST
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ ശ്വാസ തടസ്സം നേരിടുന്നുണ്ടെങ്കില്‍ കമിഴ്ന്ന് കിടക്കാന്‍ പരിശീലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏത് രീതിയില്‍ കിടക്കണമെന്നും ഇത് ശരീരത്തിലേക്കുള്ള ഓക്‌സിജന്‍ സഞ്ചാരം വര്‍ധിപ്പിക്കുന്നത് എപ്രകാരമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇവ വിശദീകരിച്ചുകൊണ്ടുള്ള ചിത്രങ്ങളും നിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്. 

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവ് ഉണ്ടാകുന്നതിനെ തുടര്‍ന്ന് രോഗികളെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാന്‍ സാധിക്കാതെ വരികെയാണ്. ഇതേ തുടര്‍ന്നാണ് ആരാേഗ്യമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയയിരിക്കുന്നത്. 

ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമുണ്ടോ എന്ന് സ്വയം മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ ഓകസിജന്റെ അളവ് നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയാണ്. അണുബാധയുടെ ലക്ഷണങ്ങളിലൊന്നായ ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ രോഗി കട്ടിലില്‍ കമിഴ്ന്ന കിടക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. പ്രോണിങ് എന്ന പ്രക്രിയക്കാണ് ഇതിനായി നിര്‍ദേശിച്ചിരിക്കുന്നത്. 

മുഖം തലയണയോട് ചേര്‍ത്തുവെച്ച കമിഴന്ന് കിടക്കുന്നതിനെയാണ് പ്രോണിങ് എന്ന പറയുന്നു. ഇത് സുഖകരമായ വിശ്രമം നല്‍കാനും ഓക്‌സിജനേഷന്‍ മെച്ചപ്പെടുത്താനുമുള്ള വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട കാര്യമാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഓക്‌സിജന്റെ അളവ് 94 ല്‍ നിന്നും താഴെ പോവുകയാണെങ്കില്‍ വീട്ടുനിരീക്ഷണത്തിലുള്ള രോഗി വയര്‍ കിടക്കയോട് ചേര്‍ത്തുവെച്ച് കിടക്കണം. അത് വായുസഞ്ചാരം വര്‍ധിപ്പിക്കും.

നാല് മുതല്‍ അഞ്ച് തലയണകള്‍ വരെ എടുക്കാം. കമിഴ്ന്ന കിടക്കുമ്പോള്‍ ഒന്ന് കഴുത്തിന് താഴെയായി വെക്കുക. ഒന്നോ രണ്ടോ എണ്ണം തുടകളുടെ മുകളിലൂടെ നെഞ്ചിന് താഴെയായി വരുന്ന രീതിയില്‍ വെക്കുക. രണ്ട് തലയണകള്‍ കണങ്കാലുകള്‍ക്ക താഴെയായും വെക്കുക.

ഇതോടൊപ്പം ഓരോ 30 മിനിറ്റ് കഴിയുന്തോറും കിടത്തത്തിന്റെ രീതി മാറ്റിക്കൊണ്ടിരിക്കണം. കമിഴ്ന്ന കിടന്ന് അരമണിക്കൂര്‍ കഴിഞ്ഞാല്‍ ഇരു വശങ്ങളിലേക്കും ചരിഞ്ഞ് അരമണിക്കൂര്‍ കിടക്കണം. വീണ്ടും കമിഴ്ന്ന കിടക്കുന്നതിന് മുമ്പായി കുറച്ച് നേരം ഇരിക്കണം. അതേസമയം ചിലര്‍ പ്രോണിങ് ചെയ്യാന്‍ പാടില്ല. 

കമഴ്ന്ന് കിടക്കാന്‍ പാടില്ല

* ഗര്‍ഭിണികള്‍ 

* ഗുരുതര ഹൃദയ രോഗമുള്ളവര്‍ 

* ഡീപ വെനസ ത്രോംബോസിസ് ഉള്ളവര്‍ 

* നെട്ടല്ലിന് അസുഖമുള്ളവര്‍ 

* എല്ലുകള്‍ക്ക് പൊട്ടലുള്ളവര്‍.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

* ഭക്ഷണം കഴിച്ചാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് കമിഴ്ന്ന് കിടക്കാന്‍ പാടുള്ളതല്ല. 

* കമിഴ്ന്ന് കിടക്കാന്‍ കഴിയും എന്ന തോന്നുമ്പോള്‍ മാത്രം അത് ചെയ്യുക 

* ഒന്നിലധികം തവണകളിലായി ഒരാള്‍ക്ക് ദിവസം 16 മണിക്കൂറുകള്‍ വരെ കമിഴ്ന്ന് കിടക്കാം 

* കമിഴ്ന്ന് കിടക്കുമ്പോള്‍ എന്തെങ്കിലും ശാരീരിക സമ്മര്‍ദ്ദങ്ങളോ പരിക്കുകളോ ഉണ്ടോ എന്ന നിരീക്ഷിക്കുക.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top