ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഒരു വര്‍ഷത്തിനകം ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ടോള്‍ ബൂത്തുകളും നീക്കുമെന്ന് ഞാന്‍ സഭയ്ക്ക് ഉറപ്പു നല്കുന്നു. ജി.പി.എസിനെ അടിസ്ഥാനമാക്കി ടോള്‍ പിരിവ് നടത്തുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
അടുത്തിടെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എല്ലാ ടോള്‍ ബൂത്തുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ വാഹനങ്ങളിലും ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളും ഇപ്പോള്‍ ഇതുവഴിയാണ് ടോള്‍ നല്‍കുന്നത്. സ്ക്രോപ്പേജ് പോളിസി പ്രകാരം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് 5 ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക