വാഷിങ്ടണ്‍: യു.എസിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം എന്ജിന് തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇരുന്നൂറിലധികം യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു താഴേക്കു പതിച്ചെങ്കിലും സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ബോയിങ് 777200 വിമാനത്തില്‍ 231 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായത്. എന്‍ജിനില്‍നിന്നു തീ ഉയര്‍ന്ന ഉടനെ വിമാനം താഴെയിറക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.
ഡെന്‍വറില്‍ നിന്ന് ഹോണോലുലുവിലേക്കാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ഉടന്‍ തന്നെ എന്ജിന് തകരാര്‍ അനുഭവപ്പെടുകയായിരുന്നു. എന്‍ജിനില്‍ നിന്ന് തീയാളുന്ന ദൃശ്യങ്ങള്‍ യാത്രക്കാരാണ് പകര്‍ത്തിയത്. തുടര്‍ന്ന് തിരികെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ തന്നെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
പൊട്ടിത്തെറിക്കു പിന്നാലെ ഞങ്ങള്‍ മരിക്കാന്‍ പോകുകയാണെന്നാണ് തോന്നിയതെന്ന് യാത്രക്കാരനായ ഡേവിഡ് ഡെലൂഷ്യ യു.എസ് മാധ്യമത്തോടു പറഞ്ഞു. ിമാനത്തിലുണ്ടായിരുന്നവരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്രയാക്കിയതായി യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. ഉടന്‍ യാത്രയ്ക്ക് താല്‍പ്പര്യമില്ലാത്തവര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പാടാക്കി.
വിമാനത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ ചിതറിവീണത് പൊലീസ് സ്ഥിരീകരിച്ചു. അത്യപൂര്‍വമായ എന്ജിന് തകരാറാണ് സംഭവിച്ചതെന്നും പൈലറ്റിന്റെ പരിചയസമ്പന്നതയാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക