ലക്നൗ: യു.പിയില്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച കാമുകന് നേരെ യുവതിയുടെ ആസിഡാക്രമണം. 80 ശതമാനം പൊള്ളലേറ്റ യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ഖസാഞ്ച് ജില്ലയിലെ ദേവേന്ദ്ര രാജ്പുതാണ്(28) മരിച്ചത്. ഔറിയ ജില്ലയിലെ സോനം പാണ്ഡെ എന്ന വിവാഹിതയായ യുവതിയുമായി ദേവേന്ദ്ര പ്രണയത്തിലായിരുന്നു. ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇവര്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ജോലി സ്ഥലം മാറിയപ്പോഴും ഇവര്‍ പ്രണയബന്ധം തുടര്‍ന്നുകൊണ്ടിരുന്നു.
ആഗ്രയിലെ ഖണ്ഡാരിയിലെ വാടകവീട്ടില്‍ ഒറ്റക്കാണ് സോന താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത മകളും വേറൊരു വീട്ടിലും. ആഗ്രയില്‍ ജോലി ലഭിച്ചതിനാല്‍ ദേവന്ദ്രയും ഇവിടേക്ക് താമസം മാറി. അതേസമയം ദേവേന്ദ്രയുടെ മാതാപിതാക്കള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 28നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. ദേവേന്ദ്ര സോനവുമായി പ്രണയത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു.
ഇതറിഞ്ഞ സോന അസ്വസ്ഥയായി. വീട്ടിലെ ഫാന്‍ നന്നാക്കാനുണ്ടെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ ദേവേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സോനം വിവാഹത്തെക്കുറിച്ച് സംസാരിച്ചു. അവസാനം ഇരുവരുടെയും സംസാരം വാക്ക് തര്‍ക്കത്തില്‍ കലാശിക്കുകയും ദേവേന്ദ്രക്ക് നേരെ സോനം ആസിഡെറിയുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ദേവേന്ദ്ര മരിക്കുകയും ചെയ്തു. സോനത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആസിഡാക്രമണത്തില്‍ സോനത്തിനും പൊള്ളലേറ്റിട്ടുണ്ട്. സോനം ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക