ദോഹ: ഖത്തറില്‍ വിദേശികളുടെ വാട്ടര്‍ സര്‍വീസ് നിരക്ക് ഇരുപത് ശതമാനത്തോളം വര്‍ധിപ്പിച്ചത് പ്രാബല്യത്തിലായി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി മുതല്‍ സാധാരണ വെള്ളത്തിന്റെ നിരക്കിനൊപ്പം മലിന ജലം ഒഴിവാക്കുന്നതുമായ ബന്ധപ്പെട്ട സേവനം കൂടി കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് ബില്ലില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ സാധാരണ വെള്ളത്തിന്റെ നിരക്കിനൊപ്പം സാനിറ്റൈസേഷന്‍ ഫീസായി 20 ശതമാനം തുക അധികം നല്‍കേണ്ടി വരും.
ജനുവരി മാസത്തെ ബില്ല് മുതലാണ് ഈ തുക ഈടാക്കി തുടങ്ങുകയെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ നേരത്തേ അറിയിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍, രാജ്യത്തെ ജല വൈദ്യുതി വിതരണ വിഭാഗമായ കഹ്റാമ എന്നിവര്‍ ചേര്‍ന്നാണ് ഈ സംയുക്ത തീരുമാനം എടുത്തിരിക്കുന്നത്.
സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഷ്ഗാല്‍ നല്കുന്ന വിവിധ സേവനങ്ങളുടെ ഫീസ് നിര്‍ണ്ണയിക്കുന്നതിനായി മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം ഈ വര്‍ഷം ജനുവരിയില്‍ പുറപ്പെടുവിച്ച പ്രമേയം (നമ്പര്‍ 211) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിലവര്‍ധനവ്.
അതേസമയം, സര്‍ക്കാര്‍ നല്കുന്ന അടിസ്ഥാന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ജല ഉപഭോഗം യുക്തിസഹമാക്കുന്നതിനും രാജ്യത്തെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായാണ് നിരക്ക് വര്‍ധനവ് നടപ്പാക്കുന്നതെന്ന് അഷ്ഗല്‍ ഡിസംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക