News Desk

2021-04-21 05:42:26 pm IST
ദോഹ: അഫ്ഗാനിലെ പെണ്‍കുട്ടികളുടെയും വനിതകളുടെയും ഉന്നമത്തിനായി ഖത്തര്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നു. ഖത്തറിലെ പ്രമുഖമായ രണ്ട് പൊതു സ്ഥാപനങ്ങളാണ് ഈ ഉദ്യമത്തിനായി കൈകോര്‍ക്കുന്നത്.

ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട്, ഡിജിറ്റല്‍ സിറ്റിസണ്‍ ഫണ്ട് എന്നീ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അഫ്ഗാനിലെ ദരിദ്ര വിഭാഗങ്ങള്‍ക്കിടയിലെ വിവിധ സ്ത്രീ ഉന്നമന പദ്ധതികള്‍ക്കായി ധന സഹായം നല്‍കുക.

ഇതിന്റെ ഭാഗമായുള്ള മെമ്മോറാണ്ടം കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ ഖത്തര്‍ വിദേശ കാര്യ ഉപ മന്ത്രി ശൈഖ ലുല്‍വ: അല്‍ ഖാത്തിര്‍ ദോഹയിലെ അഫ്ഗാന്‍ സ്ഥാനപതി സയീദ് മുബാറക് അല്‍ ഖൈറീന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പുവച്ചു. 1200 അഫ്ഗാന്‍ വനിതകള്‍ക്കാണ് സ്വയം സംരംഭകത്വ മേഖലയില്‍ ഖത്തര്‍ ധന സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top