Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

വാഷിങ്ടണ്‍: 2015ല്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാര്‍ ലംഘിച്ച് ഇറാന്‍ കളിക്കുന്നത് തീകൊണ്ടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

2015 ആണവ കരാര്‍ ലംഘിച്ച് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയാക്കി വര്‍ധിപ്പിച്ചെന്ന ഇറാന്റെ വാദത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.ചെയ്യുന്നത് തീകകളിയാണ് എന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഇറാന്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു.

കരാര്‍ ലംഘിച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദാ ശരീഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാനുമേലുള്ള ഉപരോധം അമേരിക്ക തുടരാനാണ് തീരുമാനമെങ്കില്‍ യുറേനിയത്തിന്റെ സംഭരണം ഇനിയും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക ഉപരോധം പിന്‍വലിക്കാതിരിക്കുകയും അമേരിക്കയെ പിന്തിരിപ്പിക്കാന്‍ കരാറില്‍ അംഗമായുള്ള രാജ്യങ്ങള്‍ ശ്രമം നടത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മുഹമ്മദ് ജാവേദ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.

യുറേനിയം സംഭരണം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും ഇറാന്‍ പിന്മാറണമെന്ന് ആവശ്യവുമായി ബ്രിട്ടണും ജര്‍മനിയും രംഗത്തെത്തി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്ക പഴയ നിലപാടില്‍ തന്നെയാണ്. ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന യുറേനിയത്തിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

ആണവ കരാറില്‍ നിന്ന് പിന്‍മാറിയ യുഎസ് ഇറാനുമേല്‍ എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുകയായിരുന്നു. കരാറില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്റെ നീക്കമെന്നാണ് സൂചന.

Top