ദോഹ: ഖത്തറും തുര്‍ക്കിയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമായെന്ന് തുര്‍ക്കി പ്രസിഡന്റ്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കി-ഖത്തര്‍ ഉച്ചകോടിയുടെ ഭാഗമായി അങ്കാറയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഖത്തറും തുര്‍ക്കിയും തമ്മിലെ ബന്ധം സമഗ്രമാണ്. വാണിജ്യം, വിദ്യാഭ്യാസം, സൈനികം തുടങ്ങിയ മേഖലയിലാണ് ഇരു രാഷ്ട്രങ്ങളും പ്രധാനമായി കൈകോര്‍ത്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ തുര്‍ക്കിയുടെ പ്രധാന വാണിജ്യ പങ്കാളിയായി ഖത്തര്‍ മാറിയത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാണ്.
കൊവിഡ് പ്രതിരോധ രംഗത്തടക്കം ഇരു രാഷ്ട്രങ്ങളും സഹകരണം വ്യാപിപ്പിക്കുകയും ബന്ധങ്ങള്‍ ശക്തമാക്കുകയും ചെയ്തു. വരും കാലങ്ങളില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ശാസ്ത്ര സാങ്കേതികവിദ്യ രംഗത്ത് കൂടി ബന്ധം ശക്തമാക്കേണ്ടതിന്റെ ആവശ്യമുയരുകയാണ്. ഖത്തറും തുര്‍ക്കിയും തമ്മില്‍ നിരവധി നിര്‍ണായക കരാറുകള്‍ കഴിഞ്ഞ ദിവസം അങ്കാറയില്‍ വച് ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ