News Desk

2021-06-10 06:44:05 pm IST
ദോഹ: രാജ്യത്ത് സ്ട്രീമിങ് ഭീമന്മാരായ നെറ്റ്ഫ്്‌ളിക്‌സ് ഉപഭോക്താക്കളുമായി ബന്ധപെട്ടു ഉരീദു നെറ്റ്‌വര്‍ക്കിന് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് ഖത്തര്‍ കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി.

ഇതുമായി ബന്ധപെട്ടു രാജ്യത്ത് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റെഗുലേറ്ററി അതോറിറ്റി ട്വിറ്ററില്‍ കുറിച്ചു. ഉരീദു ഉപഭോക്താക്കള്‍ നെറ്ഫ്‌ളിക്‌സ് വരിക്കാരാവുമ്പോള്‍ ലഭിക്കുന്ന ഇന്‍വോയിസുകളിലും ട്രാന്‌സാക്ഷനുകളിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. 

നെറ്റ്ഫ്‌ളിക്‌സ് തുടങ്ങി ഏത് ബില്ലുകള്‍ അടക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി പരിശോധിക്കാന്‍ ഉപഭോക്താക്കളോട് ഖത്തര്‍ കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top