News Desk

2021-04-23 10:04:28 pm IST

ദോഹ: തന്റെ കാലാവധി പൂര്‍ത്തിയാക്കിയ ദോഹയിലെ അമേരിക്കന്‍ എംബസി സ്ഥാനപതി ഗ്രെറ്റ. സി. ഹോള്‍ട്‌സ് ഖത്തര്‍ സര്‍ക്കാരിന് നന്ദി അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഹോള്‍ഡ്സ് ഖത്തര്‍ സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നത്. 

ഖത്തറും അമേരിക്കയും തമ്മിലെ ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തറിലെ തന്റെ പ്രവര്‍ത്തന കാലയളവില്‍ സാധിച്ചതായി ഹോള്‍ട്‌സ് വിലയിരുത്തി. ഖത്തര്‍ സര്‍ക്കാരിന്റെയും ഖത്തറിലെ ജനങ്ങളുടെയും എല്ലാ വിധ സ്‌നേഹവായ്പുകള്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി. 2020 ജൂണിലാണ് ഹോള്‍ട്‌സ് ഖത്തറിലെ അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേറ്റത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top