വാഷിങ്ങ്ടന്: സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി മുഖത്ത് മൂത്രമൊഴിച്ച് ഗായിക. അമേരിക്കന്‍ ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയില്‍ വച്ച് ഹീനമായ പ്രവൃത്തി ചെയ്തത്. റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലാണ് സംഭവം.
തനിക്ക് മൂത്രമൊഴിക്കണമെന്നും എന്നാല്‍ ശുചി മുറിയിലേയ്ക്കു പോകാന്‍ പറ്റില്ലെന്നും പറഞ്ഞ സോഫിയ, വേദിയില്‍ വച്ച് ഒരു രംഗം സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ടാണ് ഇത്തരമൊരു പ്രവൃത്തിക്കു തുനിഞ്ഞത്.
തന്റെ ആവശ്യപ്രകാരം വേദിയിലെത്തിയ ആരാധകനോട് നിലത്ത് കിടക്കാന്‍ സോഫിയ ആവശ്യപ്പെട്ടു. തുടര്‍ന്ന് അയാളുടെ മുഖത്തേയ്ക്കു മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു പാട്ട് പാടുകയും ചെയ്തു.
സംഭവം വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സോഫിയ യുറിസ്റ്റ രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദിയിലെ പ്രവൃത്തി അതിരുകടന്നതായി മനസ്സിലാക്കുന്നുവെന്നും സോഫിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവലിന്റെ ആ രാത്രിയിലെ പ്രവൃത്തി പരിധിവിട്ടു എന്നു തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് എനിക്ക് ഏറ്റവും വലുത്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എപ്പോഴും സംഗീതത്തിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നെ എപ്പോഴും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും നന്ദി പറയുന്നു.', സോഫിയ പറഞ്ഞു.
സോഫിയ യുറിസ്റ്റ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല. ഗായികയ്ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അധിക്ഷേപത്തിനിരയായ ആരാധകന് ആരാണെന്നു കൂടി അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക