News Desk

2022-03-08 11:20:36 pm IST
വാഷിംഗ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്.

റഷ്യന്‍ എണ്ണ, ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്, കല്‍ക്കരി തുടങ്ങിയവക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഗാര്‍ഹിക ഗ്യാസ് വിലയിലടക്കം വര്‍ധനവുണ്ടാകാന്‍ തീരുമാനം കാരണമാകുമെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യു.എസിലേക്കും റഷ്യ വന്‍തോതില്‍ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ. ഈ സാഹചര്യത്തില്‍ പുതിയ ഉപരോധം റഷ്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.


കൂടുതൽവാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top