News Desk

2021-05-27 02:07:20 pm IST

ദോഹ: ഗസ്സയില്‍ വെടി നിര്‍ത്തല്‍ സമാധാന കരാര്‍ ഉണ്ടാക്കിയതിന് പിന്നില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഖത്തറിനെ അഭിനന്ദിക്കുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. രക്തരൂക്ഷിതമായി തുടര്‍ന്ന ഗസ്സയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഖത്തറിന്റെ ഇടപെടലുകള്‍ കൊണ്ട് സാധിച്ചു. 

അതേസമയം പുതിയ ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബൈഡന്റെ ഇസ്രായേല്‍ അനുകൂല സമീപനങ്ങളും ടെല്‍ അവീവിനു യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതും തെറ്റായ സന്ദേശം നല്‍കിയെന്ന് അമേരിക്കന്‍ മുന്‍ സൈനിക സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് ചൂണ്ടിക്കാട്ടി. 

ഇസ്രായേലിനെ ഇരയുടെ പക്ഷത്ത് നിന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് നോക്കി കാണാന്‍ അമേരിക്കയുടെ ഈ നീക്കം സഹായിച്ചെന്നും റോഡ്സ് വിമര്‍ശനം ഉന്നയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top