Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
റിയാദ് : അറബ് മേഖലയെ അസ്ഥിരമാക്കികൊണ്ട് സൗദി  എണ്ണകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ആഗോളതലത്തിൽ ചർച്ചയാകുന്നു.  എണ്ണകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീരുക്കളാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. 

എണ്ണ മേഖലയ്ക്കു നേരെയുള്ള ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഒ​റ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മന്ത്റിസഭാ യോഗത്തിനു ശേഷം സൽമാൻ രാജാവ് പറഞ്ഞു.

അതേസമയം അരാംകോ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും.

അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായും പിയോ പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് വിദേശകാര്യ വക്താവ്‌ മോർഗൻ ഒർട്ടഗസ് പറഞ്ഞു.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്റിസഭാ യോഗം ശനിയാഴ്ച നടന്ന ആക്രമണത്തിനു ശേഷമുള്ള സാഹചര്യം വിലയിരുത്തി.

ഇത്തരം ആക്രമണങ്ങൾ ആഗോളസമ്പദ് വ്യവസ്ഥയ്ക്കു ഭീഷണിയാണെന്നു സൽമാൻ രാജാവ് പറഞ്ഞു. എണ്ണമേഖലയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ചു നീങ്ങണമെന്നു സൗദി ഭരണാധികാരി ആഹ്വാനം ചെയ്തു




 

Top