Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-06-23 08:20:50am IST

വാഷിംഗ്ടണ്‍:ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാന്‍ ആണവായുധ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ആണവായുധ നിര്‍മ്മാണത്തില്‍ നിന്ന് ഇറാന്‍ പിന്മാറാന്‍ തയ്യാറായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇറാന്‍ മാറുമെന്നും ട്രംപ് പറഞ്ഞു.

2015 ല്‍ അന്താരഷ്ട്ര ശക്തികളുമായി ഉണ്ടാക്കിയ ആണവ കരാര്‍ മറികടന്ന് കൂടുതല്‍ യുറേനിയം ഉത്പാദനത്തിന് രാജ്യം തയ്യാറാകുകയാണെന്ന ഇറാന്റെ പ്രഖ്യാപനമാണ് ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററിലൂടെയാണ് ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ട്രംപ് അറിയിച്ചത്.അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതോടെയാണ് അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായത്.

ഇറാന്റെ വ്യോമമേഖലയില്‍ കടന്നതിനെത്തുടര്‍ന്നാണ് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക് ഡ്രോണ്‍ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാര്‍ഡ് വക്താവ് അറിയിച്ചിരുന്നു.

അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.ഒരുരാജ്യവുമായും യുദ്ധത്തിന് ഇറാനു താത്പര്യമില്ല. എന്നാല്‍ തങ്ങള്‍ യുദ്ധത്തിനു സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമവായത്തിനായി കൂടുതല്‍ ലോക രാജ്യങ്ങളും രംഗത്തെത്തുന്നുണ്ട്.

Top