Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-01 01:08:57pm IST

വാഷിങ്ടണ്‍: ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. സാരിഫാണ് ഇറാന്റെ ആഗോളവക്താവെന്നും അദ്ദേഹമാണ് ഇറാന്‍ പരമോന്നത നേതാവിന്റെ അജണ്ടകള്‍ നടപ്പാക്കുന്നതെന്നും ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി.

അമേരിക്കയുടെ ട്രഷറി വകുപ്പ് അവരുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണക്കപ്പല്‍ വിഷയത്തില്‍ ഇറാന്‍ ബ്രിട്ടനുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ നടപടി.

എന്നാല്‍ യു.എസ് ഭരണകൂടത്തിന്റെ ഉപരോധം തന്നെ ബാധിക്കില്ലെന്നാണ് സാരിഫ് പറയുന്നത്. ഇറാന് പുറത്ത് എവിടെയും സ്വത്തുക്കളോ നിക്ഷേപമോ ഇല്ലാത്ത തന്നെ അമേരിക്കയുടെ ഉപരോധം ബാധിക്കില്ലെന്നും അമേരിക്കയുടെ അജണ്ടയ്ക്കെതിരെയ വലിയ ഭീഷണിയായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും സാരിഫ് ട്വിറ്ററില്‍ കുറിച്ചു.

Top