Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-18 08:17:53am IST
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്‍ മോചിപ്പിക്കാൻ തിരുമാനിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി അമേരിക്ക. പ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാല കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്ക നീതിന്യായവകുപ്പ് ഉത്തരവിറക്കി. 

മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്‌. ഇവരുടെ മോചനത്തിനായി ബന്ധുക്കള്‍ നാട്ടില്‍ കാത്തിരിക്കുമ്ബോഴുള്ള അമേരിക്കന്‍ ഇടപെടല്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.


ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്ന് ആരോപിച്ച്‌ ജൂലൈ നാലിന് ബ്രട്ടീഷ് നാവികസേനയാണ് കപ്പല്‍ തടഞ്ഞത്. മെഡിറ്ററേനിയന്‍ മേഖലയില്‍ ബ്രിട്ടീഷ് അധീനമേഖലയിലുള്ള കപ്പല്‍ കണ്ടുകെട്ടാനും എണ്ണ പിടിച്ചെടുക്കാനുമാണ് ഉത്തരവ്‌. 

കപ്പലുമായി ബന്ധമുള്ള ഇറാനിയന്‍ കമ്ബനിയുടെ അമേരിക്കന്‍ ബാങ്കിലുള്ള 995,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവില്‍ പറയുന്നു. കപ്പല്‍ വിട്ടുകൊടുക്കരുതെന്ന അമേരിക്കയുടെ നിര്‍ദേശം ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. 

കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരത്തുനിന്ന്‌ ഇറാനിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഗ്രേസ് വണ്‍ പിടിച്ചെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ ബ്രിട്ടന്റെ കപ്പല്‍ ഹോര്‍മൂസില്‍ ഇറാന്‍ പിടികൂടിയിരുന്നു. ഇറാനെതിരെ കടുത്ത ഉപരോധം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ പുതിയനീക്കം വീണ്ടും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സംഘര്‍ഷഭരിതമാക്കും.
Top