News Desk

2021-04-18 10:43:39 am IST

ഹൂസ്റ്റണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡയില്‍ താമസിക്കുന്ന 39-കാരിയായ നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സിനെയാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

നിവിയാനെ കമലാ ഹാരിസിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്‌ളോറിഡ ജില്ലാ കോടതിയില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. 

കമലാ ഹാരിസിനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന നിവിയാനെയുടെ ഭര്‍ത്താവിന് വീഡിയോ ആയി ജെപേ ആപ്ലിക്കേഷന്‍ വഴി അയച്ചു നല്‍കിയിട്ടുണ്ട് എന്ന് പരാതിയില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് കുടുംബവുമായി ബന്ധപ്പെടാനാണ് ജേപേ ഉപയോഗിക്കുന്നത്.

നിവിയാനെ വിഡിയോയില്‍ പ്രസിഡന്റ് ജോ ബൈഡനെതിരെയും കമലാ ഹാരിസിനെതിരെയും വിദ്വേഷമുയര്‍ത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നിവിയാനെ തോക്കുമായി നില്‍ക്കുന്ന ചിത്രവും രഹസ്വാനേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഫെബ്രുവരില്‍ തോക്ക് ഉപയോഗിക്കാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top