News Desk

2021-04-11 02:48:19 pm IST

ദോഹ: ഗള്‍ഫ് മേഖലയുടെ സമാധാനത്തിനും സുസ്ഥിരതക്കും ഖത്തര്‍ നല്‍കുന്ന സംഭാവനകള്‍ മഹത്തരമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രറട്ടറി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി  ടെലിഫോണില്‍ ചര്‍ച്ച നടത്തിയെന്നും മേഖലയുടെ സമാധാനവുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളെ കുറിച്ച് സംസാരിച്ചതായും ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം, ഫലസ്തീന്‍ ജനതക്ക് സഹായം പുനസ്ഥാപിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് ഖത്തര്‍ പരിപൂര്‍ണ പിന്തുണ അറിയിച്ചതായും ബ്ലിങ്കന്‍ ട്വിറ്ററില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top