Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-08-04 09:02:53am IST
ദോഹ : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാൻ നേതാക്കളുമായുള്ള അമേരിക്കൻ പ്രതിനിധികളുടെ ചർച്ച ദോഹയിൽ ആരംഭിച്ചു .

ഇതിനു മുൻപ് ഏഴു തവണ ഇരു വിഭാഗവും കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും ഇരുപതിനായിരത്തോളം വരുന്ന അമേരിക്കൻ സേനയെ പൂർണമായും പിൻവലിക്കണമെന്ന താലിബാൻ നേതാക്കളുടെ ആവശ്യങ്ങളോട് ഘട്ടം ഘട്ടമായുള്ള പിൻമാറ്റമേ സാധ്യമാവൂ എന്ന അമേരിക്കൻ നിലപാട് ചർച്ചകളെ പരാജയങ്ങളിലേക്ക് നയിച്ചിരുന്നു.
 
അതു കൊണ്ടു തന്നെ ഇന്ന് നടക്കുന്ന എട്ടാം ഘട്ട ചർച്ച ഓഗസ്റ്റ് 13 നുള്ളിൽ സേനയെ നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കുന്നതിനുള്ള മുഖ്യ അജണ്ഡക്ക് കാരണമായേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 
Top