2019-07-08 05:54:46pm IST

ഖത്തറിൽ താലിബാനുമായുള്ള ചർച്ചകൾ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നുവെന്ന് അമേരിക്കൻ വിദേശ കാര്യാ മന്ത്രാലയം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശ കാര്യാ മന്ത്രാലയത്തിന്റെ സമൂഹ മാധ്യമം പേജിലാണ് അധികൃതർ ഇക്കാര്യം പറഞ്ഞത്. ദോഹയിലെ ചർച്ചകൾ വലിയ രീതിയിൽ ഫലവത്താകുന്നതിൽ അമേരിക്ക അതിയായ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ഖത്തറിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ മുന്നോട്ട് വയ്ക്കുന്ന സ്ട്രാറ്റജികൾ സമാധാന സ്നേഹികൾക്ക് വലിയ ആശ്വാസം പകരുന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും ദോഹയിൽ ഇരു കൂട്ടരുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നുവരുന്നത്. 

Top