News Desk

2021-03-02 11:24:46 pm IST

വാഷിങ്ടന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ അലക്‌സി നവല്‍നിയെ അറസ്റ്റു ചെയ്ത നടപടിയില്‍ റഷ്യയ്‌ക്കെതിരെ യു.എസ് ഉപരോധത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

നവല്‍നിക്ക് വിഷബാധയേറ്റതിനു പിന്നില്‍ പുടിന്‍ ആണെന്നാണ് അനുമാനം. അതും ഇപ്പോള്‍ അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ജയില്‍ശിക്ഷയും പരിഗണിച്ചാണ് നടപടി.

ഉപരോധം എങ്ങനെ വേണമെന്ന് യൂറോപ്യന്‍ യൂണിയനുമായി ആലോചിച്ചശേഷമായിരിക്കും യു.എസ് അന്തിമ തീരുമാനം എടുക്കുക. യു.എസ് ജനാധിത്യത്തിനുമേലുള്ള റഷ്യയുടെ ആക്രമണവും ഉപരോധ കാര്യത്തില്‍ പരിഗണിക്കും. റഷ്യയ്‌ക്കെതിരെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ ഉപരോധം കൂടിയാകും ഇത്.

റഷ്യയുടെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിരുന്നു. നവല്‍നിക്ക് വിഷബാധയേറ്റതില്‍ രാജ്യാന്തര അന്വേഷണം വേണമെന്നും അദ്ദേഹത്തെ ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്നും യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍ തിങ്കളാഴ്ച രാവിലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top