News Desk

2021-02-23 09:12:06 pm IST


വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. രണ്ടാം ലോക മഹായുദ്ധം, കൊറിയന്‍, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തോളം വരും കൊവിഡില്‍ മരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക.

2,88,27,262 പേര്‍ക്കാണ് യു.എസില്‍ കൊവിഡ് ബാധിച്ചത്. വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം 5,12,593 പേരാണ് യു.എസില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,257 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചിട്ടുണ്ട്. 

ഇത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് താഴ്ന്ന നിരക്കാണെങ്കിലും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങള്‍ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അമേരിക്ക ആദരമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ചു. അനുശോചന സൂചകമായി വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top