Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-29 04:21:39pm IST

ഖത്തർ ഉപരോധം വേഗത്തിൽ പരിഹരിക്കാൻ അമേരിക്ക ഇടപെട്ടേക്കുമെന്ന് പശ്ചിമേഷ്യൻ വാർത്ത മാധ്യമമായ ഒറേഷ്യ റിവ്യൂ റിപ്പോർട്. ഖത്തറിന് മേലുള്ള ഉപരോധം ഉടൻ അവസാനിച്ചില്ലെങ്കിൽ ഗൾഫ് മേഖലയിൽ തങ്ങളുടെ സ്വാധീനം നഷ്ടമായേക്കുമെന്ന് അമേരിക്ക ഭയപെടുന്നുണ്ട്.

നിലവിൽ ഇറാന്റെ സ്വാധീനം ഗൾഫിലാകെ വർധിച്ചു വരുന്നത് അമേരിക്ക വളരെയധികം ഞെട്ടലോടെയാണ് നോക്കി കാണുന്നത്.

യെമൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയടക്കമുള്ള രാഷ്ട്രങ്ങൾ അമേരിക്കയുടെ മേഖലയിലെ സ്വാധീന ശക്തിയെകുറിച്ചു സംശയം പ്രകടിപ്പിച്ചത് വാഷിംഗ്ടൺ കരുതലോടെയാണ് നോക്കി കാണുന്നത് എന്നും നയതന്ത്ര തലത്തിൽ അമേരിക്കൻ സഹായത്തോടെ ഖത്തർ ഉപരോധത്തെ തടഞ്ഞു നിർത്താൻ സാധിക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത് എന്നും ഒറേഷ്യ റിവ്യൂ ചൂണ്ടിക്കാട്ടി. 

Top