2019-08-12 08:34:41am IST
ടെഹ്‌റാൻ : പേർഷ്യൻ ഗൾഫിൽ ഇസ്രേയൽ സാന്നിദ്ധ്യമൂലം ഉണ്ടാകുന്ന അനന്തരഫലങ്ങൾക്ക്  യുഎസ്, യുകെ  രാജ്യങ്ങളാകും ഉത്തരവാദികളെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കാമാൻഡർ വ്യക്തമാക്കി.

പേർഷ്യൻ ഗൾഫിലെ  ഇസ്രയേലിന്റെ ഏതൊരു സാന്നിധ്യവും യുദ്ധം ആരംഭിക്കുന്നതിലേയ്ക്ക് എത്തിക്കുമെന്ന്  ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ നാവികസേനയുടെ കമാൻഡർ അലിറേസ തങ്‌സിരി ഞായറാഴ്ച മുന്നറിയിപ്പ് നൽകി.

 ഇസ്രേയൽ നടത്തുന്ന  നടത്തുന്ന ഏതൊരു നിയമവിരുദ്ധമായ സാന്നിധ്യവും ഒരു യുദ്ധത്തിന് കാരണമാകുമെന്നും അതിനെല്ലാം ഉത്തരവാദികൾ യുഎസ്, യുകെ ആയിരിക്കുമെന്നും ലെബനൻ ആസ്ഥാനമായുള്ള അൽ-മയാദീൻ ടിവിയോട് അദ്ദേഹം പറഞ്ഞു. 

 ഗൾഫിലെ സുരക്ഷ ഇറാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്നും അന്താരാഷ്ട്ര സമുദ്ര റൂട്ടുകൾ തുറന്നുകിടക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും   തങ്‌സിരി കൂട്ടിച്ചേർത്തു.

ഇറാൻ ബ്രിട്ടീഷ് പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുക്കുന്നതിന്റെ പരിണതഫലമായി അമേരിക്കയുടെ നേതിര്ത്വത്തിൽ ഓപ്പറേഷൻ സെന്റിനൽ എന്ന പേരിൽ  രാജ്യങ്ങളുടെ സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള പദ്ധതികൾ മുന്നോട്ട്  വരുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം ഗൾഫിലെ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇസ്രയേൽ പങ്കെടുക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമാണെന്നും എന്നാൽ ഇത്  വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും   ചൂണ്ടിക്കാട്ടി.
Top