Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
 ദോഹ: രാജ്യത്ത് അവധിക്കാലമായതിനാൽ ഇമിഗ്രേഷനിലെ യാത്രകരുടെ തിരക്ക് ഒഴിവാക്കാൻ ഖത്തർ ഐഡിയുള്ള പ്രവാസികൾ ഇ-ഗേറ്റുകൾ പ്രയോജനപ്പെടുത്തണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവള അധികൃതർ വ്യക്തമാക്കി. ആഗമനം, പുറപ്പെടൽ വിഭാഗങ്ങളിലായി നിലവിൽ 40 തിലധികം ഇ-ഗേറ്റുകളാണുള്ളത്.

18 വയസിന് മുകളിലുള്ള രാജ്യത്തെ പൗരന്മാർക്കും താമസാനുമതി രേഖയുള്ള പ്രവാസികൾക്കുമായാണ് ഇ-ഗേറ്റുകൾ. ഇ-ഗേറ്റ് സേവനം സൗജന്യമാണ്.  18വയസ്സിൽ താഴെയുള്ളവർക്ക് ഇ-ഗേറ്റ് പ്രവേശനം അനുവദിക്കില്ല.ചെക്ക് ഇൻ കൗണ്ടറിലെ നടപടിക്രമങ്ങൾ കഴിഞ്ഞാൽ ഇ-ഗേറ്റിൽ പരമാവധി 2 മിനിട്ട് സമയമേ നടപടികൾക്കയി ആവശ്യമുള്ളു.

1. ഇ-ഗേറ്റിലെ റീഡറിൽ നിർദിഷ്ട സ്ഥലത്ത് ഖത്തർ ഐഡി വെയ്ക്കുക.
2. ഗ്ലാസ് വാതിൽ തുറക്കും. ഈ വാതിലിലൂടെ കടന്ന് മുന്നോട്ട് നീങ്ങി ഇ-ഗേറ്റിന്റെ മധ്യത്തിൽ നിൽക്കണം.

3ഇ-ഗേറ്റിന്റെ മധ്യത്തിൽ വിരലടയാളം, കണ്ണിന്റെ സ്‌കാൻ എന്നിവ പരിശോധിക്കും.

4 ∙വിരലടയാളവും നേരത്തെ റജിസ്റ്റർ ചെയ്ത വിവരങ്ങളും കൃത്യമെങ്കിൽ ഗേറ്റ് തുറക്കും. ഗേറ്റ് തുറക്കുന്നതോടെ ഇ-ഗേറ്റിലെ നടപടിക്രമങ്ങളും പൂർത്തിയാകും.ഇ-ഗേറ്റ് ഉപയോഗത്തിനായുള്ള വിരലടയാളം റജിസ്റ്റർ ചെയ്യുന്നതിനായി ഇ-ഗേറ്റുകൾക്ക് സമീപത്തായി പ്രത്യേക ഓഫീസുണ്ട്.

Top