News Desk

2021-04-18 02:18:50 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം വര്‍ധിച്ചു വരുന്ന കൊവിഡിന്റെ വ്യാപനം കുറയ്ക്കാന്‍ എന്‍ 95 അല്ലെങ്കില്‍ കെ.എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് വിദഗ്ധര്‍. കൊവിഡ് വായുവിലൂടെ പകരുമെന്ന ലാന്‍സെറ്റ് പഠനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. 

വായുവിലൂടെ വൈറസ് പടരുന്നത് തടയാന്‍ എന്‍.95, കെ.എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത്‌ മാത്രമാണ് മാര്‍ഗമെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ.ഫഹീം യൂനസ് പറഞ്ഞു. ഓരോ 24 മണിക്കൂറിലും മാസ്‌ക്‌ മാറ്റണമെന്നും  ഇതിനായി കൂടുതല്‍ മാസ്‌കുകള്‍ കൈയില്‍ കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുണി മാസ്‌കുകള്‍ ഉപേക്ഷിക്കാനും നിര്‍ദേശിച്ചു. 

അടച്ചിട്ട മുറികളില്‍ വായൂവിലൂടെ കൊവിഡ് വൈറസ പടരാന്‍ സാധ്യതയുണ്ടെന്നായിരുന്നു ലാന്‍സെറ്റ് പഠനം. ഇതിനുള്ള പ്രതിവിധിയായാണ് ഇത്തരം മാസ്‌കുകള്‍ ധരിക്കാനുള്ള നിര്‍ദേശം പുറത്തു വന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top