News Desk

2021-03-04 01:22:52 pm IST
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോള്‍ പമ്പുകളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 72 മണിക്കൂറിനകം എടുത്തുമാറ്റണമെന്നാണ് കമ്മീഷന്‍ നിര്‍ദേശ നല്‍കിയിരിക്കുന്നത്.

മോദിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ബോര്‍ഡുകള്‍ കേന്ദ്രത്തിന്റെ വിവിധ പദ്ധതികള്‍ വിവരിക്കുന്നതിനാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും തൃണമൂല്‍ ഉന്നയിച്ചിരുന്നു. 

ഇതോടെ മോദിയുടെ ചിത്രം പതിച്ച കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍ പെട്രോള്‍ പമ്പില്‍നിന്നും മറ്റിടങ്ങളില്‍നിന്നും എടുത്തുമാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറര്‍ ഓഫീസര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top